ഓര്‍മ്മകള്‍

വിദൂരതയിലേക്ക് കണ്ണുംനട്ടു പലപ്പോഴും ഞാനിവിടെ ഇരുന്നിട്ടുണ്ട്,,,ഈ സ്മശാന കുന്നില്‍,,,ഇവിടുന്നു നോക്കിയാല്‍ ചിറ്റാരി നടയില്‍ കൂടി വാഹനങ്ങള്‍ പോകുന്നത് തെങ്ങിന്ക്കൂട്ടങ്ങള്ക്കി ടയിലൂടെ ചെറുതായി കാണാം,,,തീ പാറുന്ന വെയിലിനേയും,ചരലില്‍ ഒളിഞ്ഞിരിക്കുന്ന തീക്കല്ലിനെയും,വകവെക്കാതെയുള്ള ഞങ്ങളുടെ ക്രിക്കറ്റിനും,,ഫുട്ബോളിനും,,,ഈ കുന്നും അതില്‍ ഒറ്റയ്ക്ക് നില്ക്കുൂന്ന കാഞ്ഞിരമരവും ഒരുപാട് സാക്ഷിയായിട്ടുണ്ട്,,, പണ്ടെപ്പോഴോ സ്വന്തമായി ഭൂമിയില്ലാതിരുന്നവരുടെ പ്രേതങ്ങള്‍ ഇവിടെ സംസ്കരിക്കാറുണ്ടായിരുന്നത്രേ,,,പ്രേതാത്മാക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്ഥലമാണെന്നെല്ലാവരും പറയുമെങ്കിലും വൈകുന്നേരത്തെ കുന്നിന്റെ സൌന്ദര്യവും വിശാലമായ കളിസ്ഥലവും ഞങ്ങള്ക്ക് തരുന്ന സന്തോഷം എല്ലാത്തിനും മുകളിലായിരുന്നു,എങ്കിലും ഇരുട്ടുന്നതിനു മുന്പേ് കളിയും മതിയാക്കി കുന്നിറങ്ങും,,,,പിന്നീടെപ്പോഴോ മനസ്സ് പേടിയെ കീഴ്പ്പെടുത്താറായപ്പോള്‍,ആ കുന്നില്‍ രാത്രിയുടെ എകാന്തയെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി,,,,ഉണങ്ങി മിനുസമേറിയ പുല്ലില്‍ കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളില്‍ വേട്ടക്കാരനെയും,സപ്തര്ഷി കളെയും തിരയുമ്പോള്‍ ഒരു പ്രേതാത്മാക്കളും എന്നെ അലട്ടിയിരുന്നില്ല.പക്ഷെ നാടനും മോന്തി ആടിയാടി വരുന്ന കുടിയന്മാരുടെ പാട്ട് കേള്ക്കാ മായിരുന്നു,,,,,, നീണ്ട ഒരിടവേളക്ക് ശേഷം,,വീണ്ടും ഞാനിവിടെ എത്തിയിരിക്കുന്നു,ഒരു നാടിനെ മൊത്തം വിഴുങ്ങുന്ന പൊടിക്കാറ്റില്‍ നിന്നും,തലയുയര്ത്തി നില്ക്കു ന്ന കോണ്ക്രീറ്റ് കെട്ടിടക്കാടുകളില്‍ നിന്നും,,,,,മന്ദമാരുതനും,പച്ചപ്പും നിറഞ്ഞ സുന്ദരിയായ എന്റെ നാട്ടിലേക്ക് ഒരു തിരിച്ചു വരവ്,,,,,അവധിയെന്നു പേരിട്ട എണ്ണപ്പെട്ട ദിവസങ്ങളുമായി,,,,,, എപ്പോഴോ ഒരേകാന്തത കൊതിച്ച എന്റെ മനസ്സ് പഴയ ആ സ്മശാനക്കുന്നിനെ കുറിച്ചോര്ത്തു ,,,,ഒരു വൈകുന്നേരം ഞാന്‍ കുന്നു ലക്ഷ്യമാക്കി നടന്നു,,,കുന്നിന്മുകളിലെക്കുണ്ടായിരുന്ന ഇടവഴി ഇന്ന് റോഡായി മാറിയിരിക്കുന്നു,,,,കുന്നിന്റെ ഒരു ഭാഗം യന്ത്രം പിച്ചിചീന്തുന്നു,,,,യന്ത്രത്തിന്റെ മുരള്ച്ചയും ആരുടെയൊക്കെയോ കയ്യിലെ യന്ത്രമായി മാറിയ മനുഷ്യരുടെ ശബ്ദകോലാഹലങ്ങളും ഒഴിഞ്ഞതോടെ കുന്നിന്‍ മുകളിലേക്ക് ഞാന്‍ കയറി,,,,, നഷ്ടവസന്തതിന്‍ വേദനയോടെ,,,കാലത്തിന്റെത കച്ചവടകണ്ണുകളാല്‍ പോലും തഴയപ്പെട്ട്,,,,തന്റെറ തണലിനെ പുല്കാാന്‍ ആരെയോ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ കാഞ്ഞിരമരം,,ജീവാത്മാക്കളുടെയും പ്രേതാത്മാക്കളുടെയും കണ്ണുനീരിനും,,കുട്ടിക്കാലത്തിന്റെ ആര്പ്പുവിളികള്ക്കുംം ഒരുപോലെ സാക്ഷിയായ ആ കാഞ്ഞിരമരം ഭൂതകാലത്തിന്റെ ഓര്മ്മകകളിലേക്ക് മാടിവിളിക്കുന്നതുപോലെ തോന്നി,,,,വിദൂരതയിലേക്ക് കണ്ണും നട്ട്,ആ മരവും ചാരി ഞാനിരുന്നു,,,,ഞാനറിയാതെ ഓര്മ്മ കളെന്നെ പാതിമയക്കത്തിലേക്ക് നയിച്ചുകൊണ്ടിരുന്നു,,,,,എവിടെനിന്നോ കുടിയന്മാരുടെ പാട്ടുകള്‍ എന്റെ ചെവികളെ തേടിയെത്തി,,പക്ഷെ ഈണവും താളവും യുവകുടിയന്മാരുടെ തെറിപ്പാട്ടിലേക്ക് മാറിയിരിക്കുന്നു,,, അതോ,,ഞാന്‍ കേള്ക്കു ന്നത് പ്രേതാത്മാക്കളുടെ അലര്ച്ചയയോ????നിമിഷങ്ങള്‍ ഇളംകാറ്റിനോടൊപ്പം ഒഴുകിയൊഴുകി ഇരുട്ടിനെ വരവേല്ക്കു ന്തോറും ആ അലര്ച്ച എന്റെ കാതുകളില്‍ മുഴങ്ങുവാന്‍ തുടങ്ങി,,,,അട്ടഹാസവും കൂവലും ചിലമ്പിന്‍ നാദവും,,,എന്നില്‍ രാഗവും താളവും ഈണവുമായി മാറി,,,,,,,ഞാനറിയാതെ ഞാനും ആ പ്രേതാത്മാക്കളിലേക്ക് അലിഞ്ഞു ചേരുന്നുവോ???? അതോ,,,, എന്നില്‍ മുഴങ്ങുന്നത് ഞാന്‍ ഇഷ്ടപ്പെട്ട,, എന്റെ് എകാന്തക്ക് വേദിയായ,,,,ഇന്ന് യന്ത്രപ്പല്ലിനാല്‍ മുറിയ്ക്കപ്പെടുന്ന എന്റെ സ്മശാനക്കുന്നിന്റെ ആത്മ രോദനമോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ